കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍ അവഗണിക്കരുത്

കണ്ണിനും കാഴ്ചയ്ക്കും മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് തിമിരത്തിന്‍റെ ലക്ഷണമായിരിക്കും. തിമിരം വാര്‍ധക്യത്തിന്‍റെ മാത്രം അസുഖമാണെന്നാണ് പൊതുവെയുളള ഒരു ധാരണ.

എന്നാല്‍ ഇതിപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ചെറുപ്പക്കാരിലെ തിമിരം വളരെ മോശമായ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകളില്‍ മഞ്ഞ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അതൊരുപക്ഷേ ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമാവാം. പ്രമേഹം മൂലം കണ്ണുകളെ ബാധിക്കുന്ന ഒരു രോഗമാണിത്. ഇത് കണ്ണുകളുടെ സ്വതന്ത്രമായ ചലനത്തെ ദോഷകരമായി ബാധിക്കുന്നു.

കണ്ണുകളില്‍ ചുവപ്പുനിറത്തിലുള്ള പൊട്ടുകള്‍ കാണുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ രക്തധമനികളുടെ സങ്കോചത്തെയാണ്.രക്തസമ്മര്‍ദം കൂടുന്തോറും ചെറിയ രക്തക്കുഴലുകള്‍ അപകടകരമാം വിധം ചുരുളുകയും കൂടിപ്പിണയുകയും ചെയ്യുന്നു. ഹൃദയസ്തംഭനമോ സ്ട്രോക്കോ വരാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.

ചിലരുടെ കണ്ണുകള്‍ എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്ന പോലെ നിര്‍ജീവമായി തോന്നാം. ഇതിനു കാരണം ശക്തി ക്ഷയിച്ച കണ്ണുകളിലെ മസിലുകളാണ്. ഇത്തരക്കാര്‍ക്ക് അര്‍ബുദവും പക്ഷാഘാതവും വരാനുള്ള സാധ്യത ഏറെയാണ്. കണ്ണിനിരുവശവും തൂങ്ങിക്കിടക്കുന്നുവെങ്കില്‍ ഇത്ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ നമ്മുടെ ശരീരം തന്നെ നശിപ്പിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ ഡിസീസ് ആകാനാണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=3286567