ചെവിയിലെ കാന്‍സര്‍ അറിയേണ്ട കാര്യങ്ങൾ

ശരീരത്തിന്‍റെ വിവിധഭാഗങ്ങളില്‍ കാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ കാന്‍സര്‍ വളരെ അപൂര്‍വ്വമാണ്. മാത്രമല്ല, ചെവിയുടെ പുറംതൊലിയില്‍ വളരുകയും ചെവിയിലെ മൂന്നു ഭാഗങ്ങളിലും ബാധിക്കുന്നതാണ് ഈ കാന്‍സറിന്‍റെ പ്രത്യേകത.
ഈ മൂന്നുഭാഗങ്ങളില്‍ എവിടെയാണ് കാന്‍സറിന് കാരണമായ ട്യൂമര്‍ വളരുന്നത് എന്നതിനെ ആശ്രയിച്ചാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍കാണപ്പെടുന്നത്.
പിങ്ക് നിറത്തിലുള്ള ഒരുതരം ശ്രവം ചെവിയില്‍ നിന്ന് പുറത്തുവരുന്നതാണ് കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മാത്രമല്ല ചെവിയുടെ മധ്യഭാഗത്ത് ബാധിക്കുന്ന കാന്‍സറിന്‍റെ മറ്റൊരു ലക്ഷണംകടുത്ത ചെവി വേദനയും ചെവിയില്‍ നിന്നുണ്ടാകുന്ന രക്തം പുറത്തേക്ക് വരുന്നതുമാണ്. ചെവിക്കുള്ളില്‍ എപ്പോഴും ഉണ്ടാകുന്ന മുഴക്കം, തലകറക്കം, കടുത്ത തലവേദന എന്നിവ ചെവി കാന്‍സറിനുള്ള ലക്ഷണങ്ങളാണ്.
കാന്‍സര്‍ രോഗനിര്‍ണയം സ്ഥിരീകരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ചെവിയിലെ വേദനയുള്ള ഭാഗത്തുള്ള ടിഷ്യുവിനെ ബയോപ്സിക്ക് വിധേയമാക്കുകയെന്നതു മാത്രമാണ് എന്നാണ്ഗവേഷകര്‍ പറയുന്നത്.

ഈ ലക്ഷണംം അവഗണിക്കരുത് ക്യാൻസർ ആകാം

അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണംവിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ഇത് വെറും തൊണ്ട വേദനയെന്ന് കരുത്തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ ക്യാന്‍സറോ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇടക്കിടെയുള്ള പനിയും ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലെങ്കില്‍ പോലും ഇടക്കിടെയുണ്ടാവുന്ന പനിയെ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പനിയും ശരീര വേദനയും ഉണ്ടെങ്കില്‍ അത് രോഗലക്ഷണമായി കണക്കാക്കി ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ടല്ലാതെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതീവ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഇത്.

സ്തനങ്ങള്‍, വയര്‍, കഴുത്ത്, കക്ഷം എന്നീ ശരീരഭാഗങ്ങളില്‍ അസാധാരണമായ മുഴകളോ തടിപ്പുകളോ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്.

ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ് നഖങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്നഒന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=3286567