മോണരോഗം

പല്ലുതേക്കുമ്പോള്‍ രക്തം വരുകയോ മോണയ്ക്ക് വേദന വരുകയോ ചെയ്യുമ്പോള്‍ നമ്മളില്‍ പലരും അത് നിസാരമാക്കാറുണ്ട്. എന്നാല്‍ ദന്താരോഗ്യവും വളരെ പ്രധാനമാണ്. കാരണം മോണരോഗം അര്‍ബുദത്തിനു വരെ കാരണമാകും.

ദന്തല്‍ പ്ലാക്കുകളിലെ ബാക്ടീരിയയാണ് പ്രധാന വില്ലന്‍. മോണയിലെ ഈ അണുബാധ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ബാക്ടീരിയയെ കൂടാതെ ജനിതക കാരണങ്ങള്‍, സമ്മര്‍ദം, പുകവലി, ഹോര്‍മോണ്‍വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം ഇവയും മോണരോഗത്തിനു കാരണമാകാം.

മോണരോഗം വന്നിട്ടുള്ള സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മോണയ്ക്ക് രോഗം ബാധിച്ച സ്ത്രീകള്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച്‌ അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്.കൂടാതെ ശ്വാസകോശാര്‍ബുദം, ഗോള്‍ബ്ലാഡര്‍ കാന്‍സര്‍ ചര്‍മാര്‍ബുദമായ, മെലനോമ, സ്തനാര്‍ബുദം ഇവയ്ക്കും സാധ്യത കൂടുതലാണ്.

ഉപദ്രവകാരികളായ രോഗാണുക്കള്‍ ഉമിനീരിലും ദന്തല്‍പ്ലാക്കിലും കലര്‍ന്നിട്ടോ രോഗം ബാധിച്ച മോണയിലെ കലകള്‍ രക്തചംക്രമണത്തില്‍ കലര്‍ന്നിട്ടോ ആകാം രോഗം ബാധിക്കുന്നത്.

വായുടെ വളരെ അടുത്താണ് അന്നനാളം അതുകൊണ്ട് തന്നെ മോണയിലെ രോഗാണുക്കള്‍ വളരെ വേഗം അന്നനാളത്തിലെ മ്യൂക്കോസയില്‍ ബാധിക്കുകയും അര്‍ബുദ കാരണമാകുകയും ചെയ്യും.

രോഗങ്ങളെ അകറ്റാന്‍ വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമെങ്കില്‍ ദന്തഡോക്ടറുടെ സഹായം തേടേണ്ടതുമാണ്. ആരോഗ്യമുള്ള പല്ലിനും മോണയ്ക്കും പോഷകങ്ങളും ആവശ്യമാണ്. ജീവകം സി അടങ്ങിയ ഭക്ഷണം ദന്താരോഗ്യമേകും

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=3286567