ലോക്ഡൗണ്‍ ആരോഗ്യം 3 ടിപ്‌സ്

ലോക്ഡൗണ്‍ നമ്മുടെ ടൈം ടേബിളിനെ തകിടം മറിച്ചു. കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ ശാരീരിക മാനസികാരോഗ്യത്തെ നശിപ്പിക്കുന്നതാകരുത്. ലോക്ഡൗണ്‍ കാലത്തെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടവ.

ആഹാരം ആരോഗ്യകരമാക്കാം

മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന മെനു തിരഞ്ഞെടുക്കണം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികള്‍, ഓട്‌സ്, തവിടുകളയാത്ത അരി എന്നിവയെല്ലാം നല്ല ഓപ്ഷനുകളാണ്.

മിതമായി കൊഴുപ്പും ഉപ്പും പഞ്ചസാരയും പരമാവധി കുറച്ചുമാണ് ഡയറ്റ് ക്രമീകരിക്കേണ്ടത്.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. നന്നായി വെള്ളം കുടിക്കണം. എന്നാല്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ പൂര്‍ണമായി ഒഴിവാക്കുകയും വേണം.

വ്യായാമം വേണം

ടൈം ടേബിള്‍ മാറിമറിയുമ്പോള്‍, വ്യായാമവും ഇല്ലാതാകും. എന്നാല്‍, വ്യായാമം ഒഴിവാക്കരുത്. പുറത്തിറങ്ങാന്‍ കഴിയില്ലെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന മിതമായ വ്യായാമങ്ങള്‍ ശീലമാക്കാം.

നന്നായി ഉറങ്ങാം

ഉറക്കം ഉറപ്പുവരുത്തണം. കുട്ടികള്‍ 8-9 മണിക്കൂറും മുതിര്‍ന്നവര്‍ 7-8 മണിക്കുറും ഉറങ്ങണം. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. മദ്യവും പുകവലിയും ഒഴിവാക്കാം. വൈകുന്നേരം ആറിനു ശേഷം കാപ്പി, ചായ തുടങ്ങി കഫീന്‍ കലര്‍ന്ന പാനീയങ്ങളും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

//graizoah.com/afu.php?zoneid=3286567